Saturday, June 27, 2009

വിലക്കയറ്റം - ഒരു പഠനം

സാധാരണക്കാരായ ജനങ്ങള്‍ ഇന്ന് ജീവിതത്തിന്‍റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നത് അവശ്യ സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ധന മൂലമാനെന്നു ആരും തലകുലുക്കി സമ്മതിക്കും! പക്ഷെ അതിന്‍റെ കാരണങ്ങളെ കുറിച്ച് ആര്‍ക്കും കൃത്യമായ ബോധ്യമില്ല എന്നാണ് എന്‍റെ അനോഷണത്തില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചത്.പലരും പറയുന്നത് പല കാരണങ്ങളാണ്.
#അച്ചുമാമന്‍ ഭരണം
#മഴ മൂലമുള്ള കൃഷി നാശം
#ചരക്കു നീക്കത്തിലെ അപാകതകള്‍
#അന്യ സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്നത്
#ആഗോള സാമ്പത്തിക പ്രതിസന്ധി
#ലോറിത്തൊഴിലാളികളുടെ സമരം
കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിങ്ങനെ പലര്‍ക്കും പറയാനുള്ളത് പല കാര്യങ്ങളാണ്‌ .എന്‍റെ അഭിപ്രായത്തില്‍ മേല്‍ പറഞ്ഞവയെല്ലാം വിലക്കയറ്റം എന്ന പ്രശ്നത്തിന് വഴിവെക്കുന്ന ഭാഗിക കാരണങ്ങള്‍ മാത്രമാണ് .